കേരളത്തില്‍ ബിജെപിക്ക് സ്ഥാനമില്ലെന്ന് തെളിഞ്ഞു; യുഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല: മുല്ലപ്പള്ളി

single-img
16 December 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ യുഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല. ഗ്രാമപഞ്ചായത്തുകളില്‍ മികച്ച പ്രകടനം നടത്താന്‍ മുന്നണിക്ക്‌ സാധിച്ചു.

മുന്‍സിപ്പാലിറ്റികളിലെല്ലാം മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. സിപിഎമ്മിന് അമിതമായി ആഹ്‌ളാദിക്കാന്‍ ഇതില്‍ വഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും തിരിച്ചടി എന്നത് ജനത്തെ തെറ്റിദ്ധരിപ്പിച്ച പ്രകടനമാണ്. ബിജെപിക്കും കാര്യമായ നേട്ടം ഒന്നും ഇല്ല. ബിജെപിയുമായി വോട്ടു കച്ചവടം നടത്തി എന്നത് തെറ്റാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജന വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ആണ് വിധി നിര്‍ണയിച്ചത്. കോണ്‍ഗ്രസിന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിച്ചിട്ടില്ല.യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടാകുന്ന പ്രകടനം ആണ് തെരഞ്ഞെടുപ്പില്‍ നടത്തിയത് എന്നും ചെന്നിത്തല പറഞ്ഞു.