തൃശൂര്‍ കോര്‍പ്പറേഷനില്‍ ഉണ്ടായത് യു.ഡി.എഫ് – എല്‍.ഡി.എഫ് അവിശുദ്ധ ബന്ധം: ബി ഗോപാലകൃഷ്ണന്‍

single-img
16 December 2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ്-എല്‍ഡിഎഫ് അവിശുദ്ധ ബന്ധം ഉണ്ടാക്കിയെന്ന ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. രാഷ്ട്രീയപരമായി ബിജെപി പരാജയപ്പെട്ടിട്ടില്ലെന്നും അത്തരത്തില്‍ സിപിഐഎമ്മിന് ഗോപാലകൃഷ്ണനെയോ ബിജെപിയെയോ പരാജയപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു

‘ഇക്കുറി കോര്‍പറേഷനില്‍ കയറ്റാന്‍ തന്നെ അനുവദിച്ചിട്ടില്ലെങ്കില്‍ കോര്‍പറേഷന് പുറത്ത് ഇനി ഇവര്‍ യഥാവിധി സഞ്ചരിക്കുമെന്ന് വിചാരിക്കണ്ടതില്ല. അതിശക്തമായ പ്രക്ഷോഭവും അതിശക്തമായ സംഘടനാപരമായിട്ടുള്ള ചുമതലയുമായി ഈ കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെ ഞാന്‍ ഉണ്ടാകും’- ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബി ഗോപാലകൃഷ്ണന്‍ 241 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായ കുട്ടന്‍കുളങ്ങര സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.