ആറു ദിവസം നീണ്ട ചോദ്യം ചെയ്യൽ തമിഴ് നടി വി ജെ ചിത്ര തൂങ്ങിമരിച്ച സംഭവത്തിൽ ഭാവി വരൻ അറസ്റ്റിൽ

single-img
15 December 2020
Husband arrested in suicide of  Tamil actress VJ Chithra

തമിഴ് നടി വിജെ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റില്‍.  ഭര്‍ത്താവില്‍ നിന്ന് ചിത്രയ്ക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും ഇതാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു. ആറ് ദിവസമായി ഹേംനാഥിനെ ചോദ്യം ചെയ്തുവരികയായിരുന്നു പോലീസ്.

ടിവി ഷോയിലെ ചിത്രയുടെ ചില രംഗങ്ങള്‍ ഹേംനാഥിന് ഇഷ്ടമായിരുന്നില്ലത്രെ. ഇതുമായി ബന്ധപ്പെട്ട് ഇരുവരും വാക്ക് തര്‍ക്കമുണ്ടായിരുന്നു. മരണം സംഭവിച്ച ദിവസവും തര്‍ക്കമുണ്ടായി എന്നാണ് പോലീസിന് ലഭിച്ച വിവരം.

ഹേംനാഥിനെതിരെ ചിത്രയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിലെ മുല്ലായിയുടെ വേഷത്തിൽ അഭിനയിച്ച ശ്രദ്ധേയയായ താരത്തെ ചെന്നൈ നസറെത്‌പേട്ടയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിസംബര്‍ 9ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

പാണ്ഡ്യൻ സ്റ്റോർസ് സീരിയലിലെ മുല്ല എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും അവതാരകയായി എത്തിയിട്ടുണ്ട്.

Content : Husband arrested in suicide of Tamil actress VJ Chithra