എസ് വി പ്രദീപിൻ്റെ ശത്രു കേന്ദ്രമന്ത്രിയോ? വി മുരളീധരനെതിരെ പ്രദീപ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

single-img
15 December 2020
sv pradeep muraleedharan

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിൻ്റെ മരണത്തിൽ ദുരൂഹതയേറുന്നു. ഇടിച്ചിട്ട വാഹനം വേഗത വർദ്ധിപ്പിച്ച് പോകുന്ന സിസിടിവി ദൃശ്യങ്ങൾ അപകടം സ്വാഭാവികമല്ലെന്ന് സൂചനകളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

അതേസമയം എസ് വി പ്രദീപ് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ തൻ്റെ യൂട്യൂബ് ചാനലിലൂടെ ഉന്നയിച്ച് ഗുരുതര ആരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. പൊതുവെ സംഘപരിവാർ അനുകൂല നിലപാടുകൾ പക്ഷപാതപരമായും നിലവാരമില്ലാതെയും അവതരിപ്പിക്കുന്ന ഇദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനലിൽ വി മുരളീധരനെതിരെ ആരോപണങ്ങളുമായി നിരവധി വീഡിയോകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരൻ്റെ ടീം ഹണിട്രാപ്പിൽ (തേൻകെണി) പെട്ടു എന്നാണ് ഒരു വീഡിയോയുടെ തലക്കെട്ട്. “കേന്ദ്രമന്ത്രി ടീം വമ്പൻ തേൻ കെണിയിൽ. ഞെട്ടിത്തരിച്ച് BJP. പരാതി മോദിക്കും അമിത് ഷാക്കും JP നദ്ദക്കും RSSനും” എന്ന തലക്കെട്ടിൽ ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് പ്രദീപ് വീഡിയോ പ്രസിദ്ധീകരിച്ചത്. ദക്ഷിണകേരള ഹിന്ദിമഹാസഭയുടെ അധ്യക്ഷൻ കൂടിയായ മുരളീധരൻ സഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഹണി ട്രാപ്പിൽ പെട്ടു എന്നതരത്തിലായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘിച്ച് യുവതിയെ ദുബായ് യാത്രയിൽ ഒപ്പം കൂട്ടിയ സംഭവവും പ്രദീപ് സഭ്യമല്ലാത്ത ഭാഷയിൽ തൻ്റെ യൂട്യൂബ് ചാനലിലെ പല വീഡിയോകളിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.BJP കേന്ദ്രമന്ത്രിക്കൊപ്പം യുവതിയുടെ അവിഹിത യാത്ര എന്നായിരുന്നു ഒരു വീഡിയോയുടെ തലക്കെട്ട്. “V മുരളീധരനൊപ്പം യുവതി അവിഹിതമായി ഗൾഫിൽ:വൻ പ്രോട്ടോകോൾ ലംഘനം” എന്നായിരുന്നു ഈ വിഷയത്തിലെ മറ്റൊരു വീഡിയോയുടെ തലക്കെട്ട്.

ഇതുകൂടാതെ വി മുരളീധരനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് മാത്രം വീഡിയോകളാണ് പ്രദീപിൻ്റെ യൂട്യൂബ് ചാനലിലുള്ളത്. അവയിൽ ചിലതിൻ്റെ തലക്കെട്ടുകൾ ഇപ്രകാരമാണ്:

അർദ്ധ നഗ്ന സ്ത്രീകൾക്കേ ഇനി BJPയിൽ സിറ്റുള്ളോ മുരളീധരാ

സ്മൃതി ഇറാനിയുടെ അർദ്ധ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച് V മുരളീധരൻ ടീം 

സ്മൃതി ഇറാനിയുടെ സ്ത്രീത്വത്തെ അപമാനിച്ച് V മുരളീധരൻ ടീം

ശോഭ സുരേന്ദ്രന്റെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് V മുരളീധരൻ ടീം

ശോഭ സുരേന്ദ്രനെ കൊല്ലാൻ ഗൂഢാലോചന

കേന്ദ്രമന്ത്രിക്ക് നേരെ വനിതകളുടെ കലാപം. കൂട്ടരാജി. മാസ് പെറ്റീഷൻ

V മുരളീധരന്റെ കഴുത്തിന് പിടിച്ച് മോദി

V മുരളീധരൻ വൻ അപകടത്തിൽ. അന്വേഷണം ശക്തം. കേന്ദ്രമന്ത്രി വമ്പൻ കുരുക്കിൽ. മോദിയെ പിൻവെട്ട് വെട്ടിയാൽ മാപ്പില്ല. RSSഉം പിന്നാലെ

കേന്ദ്രമന്ത്രി ഒളിച്ചോടി:നെറികെട്ട ഒളിച്ചോട്ടം:ചെവിക്ക് പിടിച്ച് മോദി

കേന്ദ്രമന്ത്രി കരഞ്ഞ് കാലുപിടിച്ച് മാപ്പ് ഇരക്കുന്നു

കള്ള സംഘിയുടെ ചെവിക്കല്ല് ചവിട്ടി തേച്ച് മോദി ടീം

V മുരളീധരൻ പെരുങ്കള്ളൻ;ഉത്തരംമുട്ടി ഒളിച്ചോടി

V മുരളീധരന്റെ കാട്ടുകള്ളം;170 കുടുംബങ്ങൾ ആത്മഹത്യ മുനമ്പിൽ

V മുരളീധരന് താക്കീത്;ഇനി ഡോവൽ നോക്കും

കൊട്ടാരക്കച്ചവടം കുതന്ത്രം ഒരുക്കി V മുരളീധരൻ ടീം;പ്രതിഷേധിച്ച് രക്ഷിതാക്കൾ

V മുരളീധരൻ വമ്പൻ അഴിമതിക്കാരൻ;CBI അന്വേഷണം

V മുരളീധരന്റെ നെറികേട്;ഞെട്ടിക്കും ഓഡിയോ പുറത്ത്

V മുരളീധരന്റെ മൂക്കിന് താഴെ കോടികൾ കച്ചവട ശ്രമം

V മുരളീധരൻ അഴിമതിക്കാരൻ;തെളിവുകളിൽ ചർച്ച

വി മുരളീധരനെ കൊന്ന് കൊലവിളിക്കുന്നു. ലീഗ് ഫോട്ടോ പുറത്ത്

V മുരളീധരൻ മോദിയെ കൊലച്ചതി ചതിക്കരുത്

വി മുരളീധരൻ ക്രൂരനും ചതിയനും;ഗുരുതര ആരോപണം

V മുരളീധരന് എതിരെ ഗുരുതര ആരോപണം;ഞെട്ടിക്കും വിവരങ്ങൾ

V മുരളീധരൻ കൃത്രിമ രേഖകൾ ചമച്ച് കസേര നേടി

V മുരളീധരനെ ചവിട്ടിത്തേച്ച് അണികൾ;ശക്തമായ അമർഷം താക്കീത്

ഇതുകൂടാതെ വി മുരളീധരനെ കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് അവകാശപ്പെട്ടുകൊണ്ടും നിരവധി വീഡിയോകളാണ് പ്രദീപ് പ്രസിദ്ധീകരിച്ചത്. അവയിൽ ചിലതിൻ്റെ തലക്കെട്ടുകൾ താഴെക്കാണും പ്രകാരമായിരുന്നു:

വി.മുരളീധരൻ തെറിക്കും: സുരേഷ്ഗോപി കേന്ദ്രമന്ത്രി.വമ്പൻ ട്വിസ്റ്റ്

V മുരളീധരൻ കേന്ദ്രമന്ത്രി കസേര തെറിക്കും. പ്രവർത്തന റിപ്പോർട്ട് പുറത്ത് 

V മുരളീധരനെ പുറത്താക്കും;മോദി തീരുമാനം 

V മുരളീധരനെ പുറത്താക്കാൻ തീരുമാനം

കേന്ദ്രമന്ത്രിയെ പുറത്താക്കും:ഞെട്ടിത്തരിച്ച് BJP

കേരളത്തിന് പുതിയ കേന്ദ്രമന്ത്രി;V മുരളീധരൻ പുറത്ത്

ബിജെപിയിലെ ഗ്രൂപ്പ് പോരിൽ ഒരു ഭാഗം ചേർന്നുകൊണ്ടായിരുന്നു പ്രദീപ് വീഡിയോകൾ അവതരിപ്പിച്ചിരുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. വി മുരളീധരൻ്റെ പക്ഷത്തുള്ള കെ സുരേന്ദ്രനെതിരെയും ശക്തമായ ആക്രമണമായിരുന്നു പ്രദീപ് തൻ്റെ വീഡിയോകളിലൂടെ നടത്തിയത്. “K സുരേന്ദ്രൻ സ്ത്രീകളെ വാടകയ്ക്ക് എടുത്തു” എന്നും “സുരേന്ദ്രനെ ചവിട്ടി പുറത്താക്കുന്നു;ഇനി RSS തീരുമാനിക്കും” എന്നുമൊക്കെയായിരുന്നു പ്രദീപിൻ്റെ തലക്കെട്ടുകൾ. ശോഭാ സുരേന്ദ്രനെ അനുകൂലിച്ചും മുരളീധരനും കെ സുരേന്ദ്രനുമടങ്ങുന്ന പക്ഷത്തെ അധിക്ഷേപിച്ചും പ്രദീപ് പ്രസിദ്ധീകരിച്ച് ചില വീഡിയോകൾ ഇവയാണ്:

BJPയിൽ വൻ പൊളിച്ചെഴുത്ത്;ശോഭ സുരേന്ദ്രനെ ദില്ലിക്ക് വിളിപ്പിക്കും

V മുരളീധരന് മുന്നറിയിപ്പ്;K സുരേന്ദ്രന് താക്കീത്

BJP കോർ കമ്മറ്റിയിൽ വമ്പൻ അട്ടിമറി;പിരിച്ചുവിടണം

ധീര വനിതകളെ വെട്ടിക്കൊന്ന് കുഴിച്ച് മൂടുന്ന ഒരേഒരു പാർട്ടി

K സുരേന്ദ്രനെ പുറത്താക്കും വിജയ ടാർഗറ്റ് ഇല്ലെങ്കിൽ

സെൻകുമാറിനെക്കാൾ എന്ത് മികവ് സ്മിതക്ക് കൂടുതൽ

ബിജെപിയുമായി ബന്ധപ്പെട്ട ചാനലിലെ പ്രമുഖ മാധ്യമപ്രവർത്തകനെതിരെ “സ്വപ്നക്കൊപ്പം വെള്ളമടിച്ച് കൂത്താടി.കള്ള സംഘിയുടെ നെറികേട് പുറത്ത്”, “മോദി മാപ്പ് നൽകില്ല ഈ BJP RSS കുലംകുത്തിക്ക്: ഞെട്ടി BJP RSS” എന്നീ തലക്കെട്ടുകളിൽ വീഡിയോ പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമാണ്.

ബിജെപിയിലെ പടലപ്പിണക്കങ്ങളുടെയും ഗ്രൂപ്പ് പോരിൻ്റെയും ഇരയാകുകയായിരുന്നോ പ്രദീപ് എന്ന ചോദ്യവും ഉയരുന്നുണ്ട്. പൂർണ്ണമായും സംഘപരിവാർ അനുകൂലികളായ പ്രേക്ഷകരുള്ള പ്രദീപ് ബിജെപി നേതാക്കൾക്കെതിരായി ചെയ്യുന്ന വാർത്തകൾ അവരുടെ അണികൾക്കിടയിൽ അവർക്ക് അവമതിപ്പുണ്ടാക്കുമെന്ന വിലയിരുത്തലും ഉണ്ട്.

(ഈ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വീഡിയോകളുടെയും അവയുടെ തലക്കെട്ടുകളുടെയും ഈ വീഡിയോകളിലെ വിവരങ്ങളുടെ ആധികാരികതയുടെയും പൂർണ്ണമായ ഉത്തരവാദിത്തം അവ പ്രസിദ്ധീകരിച്ച ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനലിനാണ്. )

Content: SV Pradeep published many videos against V Muraleedharan