എസ്.വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; വണ്ടിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ

single-img
15 December 2020
sv pradeep death vehicle and driver joy in custody

 മാദ്ധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപന്റെ നേത്യത്വത്തിലാണ് നടപടി. ഏറെ ദുരൂഹതകൾ ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴുമുണ്ട്. ലോറിയുടെ ഡ്രൈവർ ജോയിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജോയിയെ ഇപ്പോൾ നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. അപകടം നടന്ന സമയത്ത് മണ്ണുമായി നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്നു ജോയി. അവിടെ മണ്ണിറക്കിയ ശേഷം വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയത് എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം.

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് ട്രാഫിക് സിസിടിവി ഇല്ല. എതിർവശത്തെ ഒരു കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് ഇതുവരെ കിട്ടിയത്. ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്താൻ പോലും പൊലീസിന് കഴിയാത്ത അവസ്ഥയായിരുന്നു അതിനിടെയാണ് നാടകീയമായി ലോറി പിടികൂടുന്നത്. ജോയി എന്ന ഡ്രൈവറും അറസ്റ്റിലായി. ഈഞ്ചയ്ക്കൽ ഭാഗത്തേക്ക് മണലുമായി പോകുമ്പോഴാണ് ടിപ്പർ പിടികൂടിയത്.

അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രദീപിന്‍റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി നേമം പൊലീസ് കേസെടുത്തു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും, പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. മരണം ഗൗരവമായി പരിശോധിക്കുമെന്നായിരുന്നു മന്ത്രി എ.കെ.ബാലന്‍റെ പ്രതികരണം.

Content : sv pradeep death vehicle and driver joy in custody