കോവിഡ് ബാധിതയായ അമ്മയെ മരത്തണലിലിരുത്തി മകൻ കടന്നുകളഞ്ഞു

single-img
15 December 2020

കോവിഡ് പോസിറ്റീവായ അമ്മയെ ആശുപത്രി പരിസരത്തെ മരച്ചുവട്ടിലിരുത്തി മകൻ കടന്നുകളഞ്ഞു. 65 കാരിയായ അമ്മയെ ഉപേക്ഷിച്ചത് നെടുങ്കണ്ടം സ്വദേശിയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മ കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്. ഉടൻ തന്നെ വാഹനത്തിൽ കയറ്റി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു പരിസരത്തുള്ള മരച്ചുവട്ടിൽ വിശ്രമിക്കാൻ പറഞ്ഞാണ് മകൻ സ്ഥലം വിട്ടത്. 

തുടർന്ന് പൊലീസെത്തിയാണ് അമ്മയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. ദയാരഹിതമായ പെരുമാറ്റത്തിന് പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മകനെ കണ്ടെത്തി താക്കീത് ചെയ്തു.