പുലയന്മാരുടെ നീല വസ്ത്രം; ശാലുമേനോന്‍റെ ചിത്രത്തിന് നേരെ ജാതീയാധിക്ഷേപം

single-img
15 December 2020

സിനിമാ സീരിയൽ താരവും നര്‍ത്തകിയുമായ ശാലുമേനോന് നേരെ ജാതീയാധിക്ഷേപം. നടി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയാണ് ഹരീഷ് കുമാര്‍ നായര്‍ എന്ന് പേരുള്ള പ്രൊഫൈലില്‍ നിന്നും ജാതീയാധിക്ഷേപമുള്ള കമന്റ് ഉണ്ടായത്. ‘പുലയന്മാരുടെ നീല വസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ല, കഷ്ടം’ എന്നായിരുന്നു ഇയാളുടെ കമന്റ്.

അതിന് ശേഷം നിരവധി പേരാണ് ഈ കമന്റിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ കമന്റ് വലിയ ചര്‍ച്ചയായപ്പോള്‍ കമന്റ് ഇട്ടയാള്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. പക്ഷെ അതിനോടകം തന്നെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു.ഈ കമന്റിലൂടെ ശാലുമോനോന് എതിരെയും പുലയജാതിക്കെതിരെയുമുള്ള അധിക്ഷേപമാണ് ഉണ്ടായതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.