ഫലപ്രഖ്യാപനം; കോഴിക്കോട് അഞ്ചിടങ്ങളിൽ സംഘര്‍ഷ സാധ്യതയില്‍ നിരോധനാജ്ഞ

single-img
15 December 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ ശേഷിക്കെ സംഘർഷ സാധ്യത നിലനിൽക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, പേരാമ്പ്ര, വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഇന്ന് വൈകുന്നേരം ആറ് മുതൽ മറ്റന്നാൾ വൈകുന്നേരം ആറ് വരെയാണ് നിരോധനാജ്ഞ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. നാളെ ഫലപ്രഖ്യാപനത്തിന് ശേഷം അതത് വാർഡുകളിൽ മാത്രമെ പ്രകടനം പാടുള്ളു എന്നാണ് നിർദ്ദേശം.

അതേപോലെ തന്നെ മലപ്പുറം ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായി നാളെ മുതല്‍ ഡിസംബര്‍ 22 വരെ സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.