കര്‍ഷക സമരം: സ്ഥിതി ഇത്ര ഗുരുതരമാകാന്‍ കാരണം കേന്ദ്രസര്‍ക്കാര്‍: അടൂര്‍ ഗോപാലകൃഷ്ണന്‍

single-img
15 December 2020

ഡൽഹിയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യത്തെ സ്ഥിതി ഇത്രയും ഗുരുതരമാകാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിയമങ്ങള്‍ക്കെതിരെ രംഗത്ത് വന്ന കര്‍ഷകര്‍ക്ക് ഈ സമരം മരണമോ ജീവിതമോ ആണ്. ജനങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്. കര്‍ഷകരാണ് ഈ രാജ്യത്തെ സേവിക്കുന്ന യഥാര്‍ത്ഥ പൗരന്‍മാര്‍.

അങ്ങിനെയുള്ള അവരുടെ പ്രതിഷേധത്തെ കേന്ദ്രസര്‍ക്കാര്‍ അഭിസംബോധന ചെയ്തില്ലെങ്കില്‍ അത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും അടൂര്‍ പറഞ്ഞു.