മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; നാലു ജില്ല; 1105 പ്രശ്​നബാധിത ബൂത്തുകൾ

single-img
14 December 2020

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് ഇന്ന് വിധിയെഴുതുക. രാവിലെ ആറുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തി. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പൊ​ലീ​സ്. മാ​വോ​വാ​ദി സാ​ന്നി​ധ്യ​മു​ള്ള വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ എ​ൻ.​എ​സ്.​ജി പ​രി​ശീ​ല​നം സാ​യു​ധ​സേ​ന വി​ഭാ​ഗ​ത്തെ​യും ത​ണ്ട​ര്‍ബോ​ൾ​ട്ടി​നെ​യു​മാ​ണ്​ നി​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം, കേ​ന്ദ്ര സേ​ന​ക​ളു​ടെ സേ​വ​നം ഇ​ത്ത​വ​ണ​യി​ല്ല.

സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ലാ​യി 1105 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. ക​ണ്ണൂ​രി​ൽ മാ​ത്രം 785 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ണ്ട്. മ​ല​പ്പു​റ​ത്തും കാ​സ​ർ​കോ​ട്ടും 100 വീ​ത​വും കോ​ഴി​ക്കോ​ട്ട്​ 120ഉം ​പ്ര​ശ്​​ന​ബാ​ധി​ത ബൂ​ത്തു​മാ​ണു​ള്ള​ത്. ഇ​വ​യി​ൽ സൗ​ക​ര്യ​മു​ള്ളി​ട​ത്ത്​ വെ​ബ് കാ​സ്​​റ്റി​ങ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​റ്റി​ട​ങ്ങ​ളി​ൽ വി​ഡി​യോ കാ​മ​റ​യു​ണ്ടാ​വും. പൊ​ലീ​സ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ സ്‌​ക്വാ​ഡു​ക​ളും പ്ര​വ​ര്‍ത്തി​ക്കും.

പ്ര​ശ്​​ന​ബാ​ധി​ത ബൂ​ത്തു​ക​ളോ​ട്​ ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ലീ​സി​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ഡ്രോ​ൺ കാ​മ​റ നി​രീ​ക്ഷ​ണ​വും ഉ​ണ്ടാ​വും. ലൈ​വ് വെ​ബ്കാ​സ്​​റ്റി​ങ്ങ​ു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ ദൃ​ശ്യ​ങ്ങ​ളും റെ​ക്കോ​ഡ്​ ചെ​യ്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് കൈ​മാ​റും. ഇ​വ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ക​ല​ക്ട​റേ​റ്റി​ലും പൊ​ലീ​സ്​ മേ​ധാ​വി ഒാ​ഫി​സി​ലും ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ളി​ലും സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. സ്​​ട്രൈ​ക്ക​ർ ഫോ​ഴ്​​സും രം​ഗ​ത്തു​ണ്ടാ​വും. ആ​വ​ശ്യ​മു​ള്ള സ്​​ഥ​ല​ത്തേ​ക്ക്​ പെ​െ​ട്ട​ന്ന്​ വി​ന്യ​സി​ക്കാ​ൻ സം​ഘ​ങ്ങ​ളാ​യി പൊ​ലീ​സി​നെ റി​സ​ർ​വി​ൽ നി​ർ​ത്തും.