വോട്ടു ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

single-img
14 December 2020

ബേപ്പൂരിൽ വോട്ട് ചെയ്ത് തിരിച്ച് പോകുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു.  ബേപ്പൂർ നമ്പ്യാർ വീട്ടിൽ നാണുവിന്റെ ഭാര്യ ബേബി (68) ആണ് കുഴഞ്ഞു വീണു മരിച്ചത്.

ബേപ്പൂർ സൗത്ത് ഗവ. എല്‍ .പി സ്‌കൂളില്‍ അഞ്ചാം ബൂത്തിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 9.30 ഓടെ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ റോഡിൽ കഴഞ്ഞു വീഴുകയായിരുന്നു

Content : The woman collapsed and died while returning after voting