കാറിന്റെ ഡോർ തുറന്ന് നോക്കിയപ്പോൾ ആറ് മാസം പ്രായമുള്ള കുഞ്ഞിനോപ്പം രക്തത്തിൽ മുങ്ങിയ മാതാപിതാക്കളേയുമാണ് കണ്ടത്; ഇയാളും പോലീസുകാരനാണ്

single-img
14 December 2020

ഇലക്ഷൻ ഡ്യൂട്ടിക്കായി പാനൂർPS ൽ എത്തിയതായിരുന്നു തൃശൂർ സിറ്റിയിലെ പോലീസുകാരനായ  ബിനീഷ്… രാവിലെ ചായ കുടിക്കുവാനായി റോഡിലേക്ക് ഇറങ്ങിയതായിരുന്നു ബിനീഷ്…

ബിനീഷിന്റെ കണ്മുന്നിൽ വച്ച്  ഒരു കാർ നിയന്ത്രണം വിട്ട് വന്ന് പോസ്റ്റിലേക്ക് ഇടിച്ചു മറിഞ്ഞത്… അപകടം കണ്ടവരെല്ലാം കാഴ്ചക്കാരായി നോക്കി നിന്നപ്പോൾ ബിനീഷ് മറ്റൊന്നും നോക്കാതെ ഓടിച്ചെന്ന് കാറിന്റെ ഡോർ തുറന്ന് നോക്കിയപ്പോൾ ആറ് മാസം മാത്രം പ്രായമുള്ള പൊടികുഞ്ഞിനെ ആണ് കണ്ടത്… കുഞ്ഞിനോടൊപ്പം രക്തം വാർന്നൊലിച്ച് കൂടെ മാതാപിതാക്കളും ഉണ്ടായിരുന്നു….

കുഞ്ഞിനെ തന്റെ തോളോട് ചേർത്തുപിടിച്ച് അതുവഴി പോയ ഒരു ജീപ്പിന് കൈ കാണിച്ചു നിർത്തി നാട്ടുകാരുടെ സഹായത്തോടെ മാതാപിതാക്കളെയും ജീപ്പിൽ കയറ്റി ബിനീഷ് നേരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു…

ഡോക്ടർ വന്ന് പരിശോധിച്ചതിനു ശേഷം മൂവർക്കും മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലായെന്ന് ഉറപ്പ് വരുത്തി, ആ സന്തോഷത്തോടെയാണ് ബിനീഷ് തന്റെ പോളിങ്ബൂത്തിലേക്ക് ഡ്യൂട്ടിക്കായി പോയത്…..

ഫേസ്ബുക് പോസ്റ്റ്