കാർഷിക നിയമങ്ങൾ റദ്ദാക്കില്ല; നിയമങ്ങളിലെ ഓരോ ഉപാധികളിലും ചർച്ചക്ക് തയ്യാര്‍: കേന്ദ്ര കൃഷിമന്ത്രി

single-img
14 December 2020

കേന്ദ്ര സര്‍ക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം രാജ്യമാകെ ഓരോ ദിവസവും ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക നേതാക്കൾ ഇന്ന് മുതല്‍ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉച്ചയ്ക്ക് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.അതിന് ശേഷം നിയമങ്ങൾ റദ്ദാക്കില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അഭിപ്രായപ്പെട്ടു.

“നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി ഒരു ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്, ഞങ്ങൾ ഒരു പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. നിയമങ്ങളിലെ ഓരോ ഉപാധികളിന്മേലും ചർച്ചക്ക് തയ്യാറാണെന്ന് ഞങ്ങൾ വ്യക്തമാക്കി,”

കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്ക് പിന്തുണ അറിയിച്ച രാജ്യത്തെപല സംസ്ഥാനങ്ങളിൽ നിന്നുള്ള 10 കർഷക സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നരേന്ദ്ര സിംഗ് തോമറുടെ ഈ പ്രസ്താവന. എന്നാല്‍, പുതിയ നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ പറഞ്ഞു.