ഐഎസ്എലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ നേരിടും; കളിയിൽ തൃപ്തനല്ല, പക്ഷേ കളിക്കാരിൽ വിശ്വാസമുണ്ടെന്ന് കോച്ച് കിബു വിക്കൂന

single-img
13 December 2020
isl kerala blasters bengaluru fc

മഡ്‌ഗാവ്: ഐഎസ്എല്ലിൽ(ISL) കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഇന്ന് ബെംഗളൂരു എഫ്സിയെ(Bengaluru FC) നേരിടും. രാത്രി 7.30നാണ് മത്സരം. സീസണിലെ നാലു മൽസരങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് ഇത് അഭിമാനപ്പോരാട്ടമാണ്.

‘കളിയിൽ തൃപ്തനല്ല, പക്ഷേ കളിക്കാരിൽ വിശ്വാസമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വിക്കൂന പറയുന്നു.

രണ്ട് വീതം തോൽവിയും സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ട് പോയിന്‍റാണുള്ളത്. നാല് കളിയിൽ ഒരു ജയവും മൂന്ന് സമനിലയും അടക്കം ആറ് പോയിന്‍റാണ് ബെംഗളൂരുവിന് ഉള്ളത്. ബ്ലാസ്റ്റേഴ്സ് നാല് കളിയിൽ മൂന്ന് ഗോളും ബെംഗളൂരു അഞ്ച് ഗോളുമാണ് നേടിയത്.

മലയാളി താരം ആഷിഖ് കുരുണിയന്‍ ബെംഗളൂരു ആദ്യ ഇലവനില്‍ ഉണ്ടാകും. ഇരുടീമുകളും തമ്മിലുള്ള ആറ് മത്സരങ്ങളില്‍ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്‍റെയും ബിഎഫ്സിയുടെയും ആരാധകര്‍ തമ്മിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിട്ടുള്ളതിനാല്‍ ഇരുടീമിനും മത്സരം അഭിമാനപ്പോരാട്ടമാകും.

വൈകിട്ട് 5ന് വാസ്കോ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും. അഞ്ച് കളിയിൽ രണ്ട് ജയവും മൂന്ന് സമനിലയും അടക്കം ഒന്‍പത് പോയിന്‍റാണ് നോര്‍ത്ത് ഈസ്റ്റിന് ഉള്ളത്. സീസണിൽ ഇതുവരെ നോര്‍ത്ത് ഈസ്റ്റ് തോൽവി അറിഞ്ഞിട്ടില്ല. നാല് കളിയിൽ ഏഴ് ഗോളാണ് നോര്‍ത്ത് ഈസ്റ്റ് ഇതുവരെ നേടിയത്.

Content: ISL:Kerala Blasters match against Bengaluru FC