ഫണ്ട് ദുരുപയോഗം; അമിത് ഷായുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച ആം ആദ്മി നേതാക്കൾ പോലീസ് കസ്റ്റഡിയില്‍

single-img
13 December 2020

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും വസതികള്‍ക്ക് പുറത്ത് പ്രതിഷേധത്തിനൊരുങ്ങിയ ആം ആദ്മി പാര്‍ട്ടി നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. രാഘവ് ചദ്ദ, അതിഷി അടക്കം നാല് ആം ആദ്മി പാര്‍ട്ടി നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.

ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമിത് ഷായ്‌ക്കെതിരേ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താന്‍ ആം ആദ്മി നേതാക്കള്‍ പദ്ധതിയിട്ടിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിക്ക് സമീപത്തുനിന്നാണ് അതിഷിയെ കസ്റ്റഡില്‍ എടുത്തത്. ഇവരെ കൂടാതെ സഞ്ജീവ് ഝാ, കുല്‍ദീപ് കുമാര്‍ എന്നിവരെ അവരുടെ മണ്ഡലങ്ങളില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു.