‘കഴിക്കാനുള്ള ഫുഡ് ഞാന്‍ കൊണ്ടു വരണോ?; സംവിധായകന്‍ റാഫി മെക്കാര്‍ട്ടിനോട് ചോദ്യവുമായി പാർവതി മിൽട്ടൺ

single-img
12 December 2020

മോഹന്‍ലാല്‍ നായകനായ ഹലോ എന്ന ചിത്രത്തില്‍ നായികയായി വന്നത് ബോളിവുഡ് നടി പാര്‍വതി മില്‍ട്ടണായിരുന്നു. ‘ഹലോ’ എന്ന സിനിമയ്ക്കായി പാര്‍വതിയെ ബുക്ക് ചെയ്യാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ റാഫി മെക്കാര്‍ട്ടിന്‍.

പാര്‍വതിയോട് ആദ്യമായി കഥ പറയാന്‍ പോയപ്പോള്‍ പ്രതിഫലത്തിന്റെ കാര്യമാണ് ആദ്യം പറഞ്ഞത്. മലയാള സിനിമയ്ക്ക് പരിമിതിയുണ്ടെന്നും തെലുങ്ക് സിനിമകളില്‍ നല്‍കാന്‍ കഴിയുന്ന പ്രതിഫലം അവിടെ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞു. ആ കാര്യങ്ങളൊക്കെ പാര്‍വതി സമ്മതിച്ചു. അപ്പോഴാണ് പ്രൊഡക്ഷനില്‍ നിന്നു വിളിച്ചു പറയുന്നത് പാര്‍വതി അസിസ്റ്റന്റിനെ വല്ലതും കൂടെ കൂട്ടിയാല്‍ അതിന്റെ ചെലവ് കൂടി പാര്‍വതി തന്നെ വഹിക്കണമെന്ന്.

ഇക്കാര്യം ഞാന്‍ പാര്‍വതിയോട് മടിച്ചു മടിച്ചു പറഞ്ഞപ്പോള്‍ അവര്‍ അതിനുള്ള മറുപടിയായി ചോദിച്ചത് കഴിക്കാനുള്ള ഫുഡ് ഞാന്‍ കൊണ്ടു വരണോ? എന്നായിരുന്നു. ഞാന്‍ പറഞ്ഞ കാര്യത്തിന് മറുപടിയായി പരിഹാസരീതിയില്‍ ചോദിച്ചതാണത്. സിനിമയിലെ നായികയ്ക്ക് ഒരു ഗുജറാത്തി പെണ്‍കുട്ടിയുടെ ലുക്ക് ആവശ്യമായതിനാലാണ് മലയാളത്തില്‍ നിന്ന് നായികയെ നോക്കാതെ അന്യഭാഷയിലേക്ക് പോയത്’ എന്നും റാഫി പറയുന്നു.