കോവിഡ് വാക്സിൻ ലഭ്യമായാല്‍ ജനങ്ങൾക്ക് സൗജന്യമായി നല്‍കും: മുഖ്യമന്ത്രി

single-img
12 December 2020

രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയാൽ അത് കേരളത്തിലെ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കും. ആരിൽ നിന്നും കാശ് ഈടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധം സർക്കാരിന് നല്ല രീതിയിൽ നടപ്പാക്കാനായത് ജനപിന്തുണകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് പോലും ആരും പട്ടിണി കിടക്കരുതെന്ന പ്രതിജ്ഞാബദ്ധത സർക്കാരിനുണ്ടായിരുന്നു. വികസനവും ക്ഷേമപ്രവർത്തനങ്ങളും ഔദാര്യം അല്ല അവകാശമാണെന്ന രീതിയിൽ തന്നെയാണ് ഇടത് പ്രസ്ഥാനങ്ങൾ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലര വർഷം സംസ്ഥാന തലത്തിൽ വികസപ്രവർത്തനങ്ങളുടെ കാര്യത്തിൽ വൻ മുന്നേറ്റം ഉണ്ടായി.

എന്നാൽ വികസന പദ്ധതികളിൽ നിന്ന് ശ്രദ്ധതിരിക്കാൻ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.