തെറ്റ് ചെയ്‌തവരെ സംരക്ഷിക്കില്ല; കേന്ദ്ര ഏജൻസികളെ കേരളത്തിൽ മേയാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

single-img
12 December 2020

തിരുവനന്തപുരം വിമാന താവളം വഴി നടന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുള‌ള ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണത്തിൽ ഒരു മുൻവിധിയുമില്ലെന്നും തെ‌റ്റ് ചെയ്‌തവരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രിമാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ കേസിലെ പ്രതികൾ കോടതി മജിസ്‌ട്രേ‌റ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴി ചില നേതാക്കൾ വാർത്താ സമ്മേളനം നടത്തി പരസ്യമായി പറയുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ കേരളത്തിൽ മേയാൻ അനുവദിക്കില്ല എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി