മോദിയുടെ ഭരണം കാരണം ലോകം ഇന്ത്യയെ വീണ്ടും ഉറ്റുനോക്കുന്നു: യോഗി ആദിത്യനാഥ്‌

single-img
11 December 2020

ലോകമാകെ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2021 ജനുവരിയില്‍ കൊറോണ വൈറസ് വാക്‌സിന്‍ തയ്യാറാകാന്‍ സാധ്യതയുണ്ടെങ്കിലും ആളുകള്‍ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ടെന്നും യോഗി വ്യക്തമാക്കി.

ഇന്ത്യ 57 വര്‍ഷം മുമ്പുവരെ ലോകത്തെയാണ് ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ യൂറോപ്പും അമേരിക്കയും മറ്റ് രാജ്യങ്ങളും പ്രധാനമന്ത്രി മോദിയുടെ ഭരണം കാരണം ഇപ്പോള്‍ ഇന്ത്യയെയാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഒരു കൊച്ചുകുട്ടിക്ക് പോലും സാങ്കേതികവിദ്യ പരിജ്ഞാനമുണ്ടെന്നും അവരെല്ലാം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുകയാണെന്നും രാജ്യത്തെ 135 കോടി ജനങ്ങള്‍ കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ നേരിടാന്‍ പ്രാപ്തരായെന്നും അദ്ദേഹം വ്യക്തമാക്കി.

2021 ജനുവരിയില്‍ കൊറോണ വൈറസ് വാക്‌സിന്‍ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.