രണ്ടിലയ്ക്ക് പിന്നാലെ പാര്‍ട്ടി പേരും പോയി; ജോസഫ് വിഭാഗത്തിന് വന്‍ തിരിച്ചടി

single-img
11 December 2020

ഔദ്യോഗിക ചിഹ്നമായ രണ്ടിലയ്ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് എം എന്ന പേരും ജോസ് വിഭാഗത്തിന് ലഭിച്ചു. കേരള കോണ്‍ഗ്രസ് എം എന്ന പേര് മേലില്‍ പി ജെ ജോസഫ് വിഭാഗം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിടുകയയിരുന്നു. പാര്‍ട്ടി പേര് ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

തുടക്കത്തില്‍ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി ജെ ജോസഫ് വിഭാഗം ഹര്‍ജി നല്‍കിയിരുന്നതാണ്. എന്നാല്‍ പിന്നീട് ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

ഇപ്പോള്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്നത്.