പ്രധാനസേവകന് കൃഷി പ്രധാനമുള്ള വിഷയമല്ല; പരിഹാസവുമായി കനയ്യ കുമാര്‍

single-img
11 December 2020

ഇന്ന് പതിനാറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കേന്ദ്രസര്‍ക്കാരിനെതിരായ കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടവേ തുടര്‍ച്ചയായി നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. പ്രധാനസേവകന് കൃഷി പ്രധാനമുള്ള വിഷയമല്ലെന്ന് കനയ്യ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയായട്വിറ്ററിലായിരുന്നു കനയ്യയുടെ ഈ പ്രതികരണം.

അതേസമയം നിലവില്‍ കാര്‍ഷിക നിയമത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഭാരതീയ കിസാന്‍ യൂണിയനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.