ടൈം പേഴ്സൺ ഓഫ് ദ ഇയര്‍ ജോ ബൈഡനും കമലാ ഹാരിസും

single-img
11 December 2020
Joe Biden and Kamala Harris named Time Person of the Year

ടൈം പേഴ്സൺ ഓഫ് ദ ഇയറായി യുഎസ് തെരഞ്ഞെടുപ്പ് വിജയികളായ ജോ ബൈഡനെയും കമല ഹാരിസിനെയും തെരഞ്ഞെടുത്തതായി ടൈം മാസിക അറിയിച്ചു. വ്യാഴാഴ്ചയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനം വിവരം പുറത്തു വിട്ടത്.

ഡോണള്‍ഡ‍് ട്രംപിൻ്റെ നേതൃത്വത്തിലുള്ള റിപബ്ലിക്കൻ പാര്‍ട്ടി സര്‍ക്കാരിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡൻഷ്യൽ സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡൻഷ്യൽ സ്ഥാനാര്‍ഥി കമലാ ഹാരിസും തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെയാണ് ടൈം മാസികയുടെ പ്രഖ്യാപനം.

അവസാന പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരെ പിന്തള്ളിയാണ് ടൈം മാസികയുടെ പേഴ്സൺ ഓഫ് ദ ഇയറായി ഇരുവരെയും തെരഞ്ഞെടുത്തത്. മുൻനിര ആരോഗ്യപ്രവര്‍ത്തകർ ആന്തണി ഫൗസിയും, റേഷ്യൽ ജസ്റ്റിസ് മൂവ്മെൻ്റ്, കൂടാതെ ഡോണള്‍ഡ് ട്രംപ് എന്നിവരായിരുന്നു അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവര്‍.

ചൈനയ്ക്കെതിരായ കടുത്ത ആരോപണങ്ങളും വിവാദ പരാമർശങ്ങളും നിറഞ്ഞ പ്രസിഡൻഷ്യൽ കാലാവധിയ്ക്ക് ശേഷമാണ് ഡോണൾഡ് ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടത്. യുഎസ് പ്രസിഡൻ്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ഇന്ത്യൻ വംശജയും കറുത്തവർഗക്കാരിയുമാണ് കമലാ ഹാരിസ്.