മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി സോഷ്യൽ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു; യുവതിയുടെ പരാതിയില്‍ യുട്യൂബര്‍ അറസ്റ്റില്‍

single-img
11 December 2020
Temple priest child rape karnataka

യുവതിയെ ലഹരിനൽകി പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ നോയിഡയിൽ യുട്യൂബെറെ പോലീസ് അറസ്റ്റ് ചെയ്തു. രാജീവ് കുമാർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നോയിഡ സെക്ടർ 76 ലെ താമസക്കാരി സെക്ടർ 39 ലെ പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

തനിക്ക് മയക്കുമരുന്ന് നൽകി ലൈം​ഗികമായി പീഡിപ്പിച്ചതായും ഇയാൾ ഈ കൃത്യം മൊബൈലിൽ പകർത്തുകയും ഇത് ഉപയോ​ഗിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. താൻ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യുമെന്നാണ് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയത്. ഇയാൾ പിന്നീട് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീയുടെ പരാതി പോലീസ് രെജിസറ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ​ഗൗതം ബുദ്ധ ന​ഗർ ഡിസിപി വൃന്ദ ശുക്ല പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെയായിരുന്നുസ്ത്രീ രാജീവ് കുമാറിനെ പരിചയപ്പെട്ടത്. ഇയാൾ ക്ഷണിച്ച പ്രകാരം നോയിഡ സെക്ടർ 39 ലെ ഒരു ഫ്ലാറ്റിൽ ചെന്നപ്പോഴാണ് സംഭവം നടന്നത്. കുടിക്കാൻ നൽകിയ വെള്ളത്തിൽ ഇയാൾ മയക്കുമരുന്ന് കലർത്തി. ഇത് കുടിച്ച് ബോധരഹിതയായ സ്ത്രീയെ ഇയാള്‍ ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു.

വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാതിരിക്കാൻ 13 ലക്ഷം രൂപ നൽകണമെന്നാണ് രാജീവ് കുമാർ ആവശ്യപ്പെട്ടത്. പണം നൽകിയിട്ടും ഇയാൾ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.