സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു; മരണകാരണം കോവിഡ് ബാധ

single-img
11 December 2020

പ്രശസ്ത ദക്ഷിണ കൊറിയൻ സിനിമാസംവിധായകൻ കിം കി ഡുക്ക് (Kim Ki Duk) കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കോവിഡ് 19 (Covid 19) ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു കിം കി ഡുക്കെന്നും വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചതെന്നും ലാത്വിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. 59 കാരനായ കിംകി ഡുക് റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കുന്നതായി സ്ഥലം വാങ്ങുന്നതിനാണ് ലാത്വിയ(Latvia)യിൽ എത്തിയത്.

നവംബര്‍ 20നായിരുന്നു കിം കി ഡുക് ലാത്വിയയില്‍ എത്തിയത്. ജുര്‍മല എന്ന സ്ഥലത്തൊരു വീട് വാങ്ങുകയായിരുന്നു ലക്ഷ്യം. മുന്‍കൂട്ടി നിശ്ചയിച്ച മീറ്റിങ്ങില്‍ കിം കി ഡുക് എത്താതെ വന്നതോടെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ അന്വേഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 1.20 ഓടെ കിം കി ഡുക് മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് വിവരങ്ങള്‍ ലഭിച്ചില്ല. 1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്.ഹ്യൂമൻ,സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ .

Content: Korean filmmaker Kim Ki-duk dies from Covid-19 complications in Latvia