ഭാര്യയോട് വഴക്കിട്ട് ദേഷ്യം തീരാൻ 48 കാരൻ നടന്നത് 450 കിലോമീറ്റർ; 400 യൂറോ പിഴ

single-img
10 December 2020

എല്ലായിടത്തും ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറിയ വഴക്കുകൂടലും പിണക്കങ്ങളും പതിവാണ്. എന്നാല്‍ ഇത്തരത്തില്‍ പിണങ്ങിയ ഒരു ഭര്‍ത്താവ് ചെയ്ത കൌതുകരമായ കാര്യമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.  ഭാര്യയുമായി വഴക്ക് കൂടി വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍ത്താവ് ദേഷ്യത്തിൽ നടന്ന് തീർത്തത് 450 കിലോമീറ്റർ.

ഇറ്റലിയിലെ കോമോ എന്ന സ്ഥലത്തു നിന്ന് നടന്നു തുടങ്ങിയ ഇയാളെ ഫാനോ എന്ന ചെറു പട്ടണത്തിൽ വരെ എത്തി. ദിവസേന ശരാശരി 60 കിലോമീറ്റർ വേഗതയിലാണ് ഇത്രയും ദൂരം ഒരാഴ്ച കൊണ്ട് ഇയാൾ താണ്ടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് കർഫ്യൂ ലംഘിച്ചതിന് ഇയാൾക്കെതിരെ പൊലീസ് 400 യൂറോ പിഴ ചുമത്തി. അലഞ്ഞു നടക്കുന്ന ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വിചിത്ര തീരുമാനത്തെ കുറിച്ച് അറിയുന്നത്. 

ഭാര്യയോടുള്ള ദേഷ്യം തീരുന്നത് വരെ നടക്കാനാണു ഈ 48 വയസുകാരൻ തീരുമാനിച്ചത്. വാഹനങ്ങളൊന്നും ഉപയോഗിക്കാതെ ഒറ്റ നടത്തം. നടന്നിട്ടും നടന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോൾ നടപ്പിന്റെ വേഗവും കൂടി. അങ്ങനെ കിലോമീറ്ററുകൾ ഇയാൾ പിന്നിട്ടു.

പോലീസ് വിവരം അറിയിച്ചതിനെ തുടർന്നെത്തിയ ഭാര്യ ഇയാളെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. വിശക്കുമ്പോൾ വഴിയിൽ കാണുന്നവരോട് വെള്ളവും ഭക്ഷണവും ചോദിച്ചു വാങ്ങി കഴിക്കുകയായിരുന്നു.