ബി ജെ പി കൗണ്‍സിലറും സുഹൃത്തും യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡപ്പിച്ചെന്ന് പരാതി; കേസെടുത്ത്‌ പോലീസ്

single-img
8 December 2020

രാജസ്ഥാനിൽ ബന്ധുവായ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി. കൗൺസിലർക്കെതിരേ കേസെടുത്തു. രാജസ്ഥാനിലെ ബാൽട്ടോറയിലെ ബി.ജെ.പി. കൗൺസിലറായ കാന്തിലാലിനെതിരേയാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

അകന്ന ബന്ധുവായ കാന്തിലാൽ കുളിമുറി ദൃശ്യം രഹസ്യമായി പകർത്തിയെന്നും പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് കാന്തിലാലിന്റെ സുഹൃത്തും യുവതിയെ പീഡിപ്പിച്ചു. പലതവണ പീഡനം തുടർന്നതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.എസ്.പി. സുഭാഷ് ഖോജ അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.