ഉന്നതരുടെ പേരുകൾ പറഞ്ഞാൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കും; ജീവന് ഭീഷണിയെന്ന് സ്വപ്‌ന

single-img
8 December 2020

സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രതി സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചു. ജയിലിൽ ചിലർ തന്നെ വന്നു കണ്ടുവെന്നും ഉന്നതരുടെ പേര് പറയരുതെന്നും അന്വേഷണ ഏജൻസികളുമായി സഹകരിക്കരുതെന്ന് തന്നോട് ആവശ്യപ്പെട്ടതായും സ്വപ്‌ന കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകൾ പറഞ്ഞാൽ തന്നെയും കുടുംബത്തേയും വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന അറിയിച്ചു. ജയിലിൽ തന്നെ വന്നു കണ്ടവർ പോലീസ്, ജയിൽ ഉദ്യോഗസ്ഥരാണെന്ന് സംശയമുളളതായും സ്വപ്‌ന പറഞ്ഞു.

നവംബർ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. കൊച്ചി അഡീഷണൽ സെഷൻസ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങൾ പറഞ്ഞത്. തനിക്കും കുടുംബാംഗങ്ങൾക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹർജി നൽകി.