“കുറുന്തോട്ടിക്കും വാതം” സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയ്ക്ക് വോട്ടില്ല

single-img
8 December 2020

സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയ്ക്ക് ഇത്തവണ വോട്ടില്ല. തിങ്കളാഴ്ച്ച വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് ഇക്കാര്യമറിഞ്ഞത്. തനിക്കു വോട്ടുണ്ട് എന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം. എവിടെയാണ് തന്റെ വോട്ടുള്ളത് എന്ന് അന്വേഷിക്കാന്‍ തിങ്കളാഴ്ച ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വോട്ടില്ലെന്ന് വ്യക്തമായത്. വിവരം കളക്ടറുമായി സംസാരിച്ചു. ഇനി വോട്ട് ചേര്‍ക്കാന്‍ വഴിയില്ലെന്ന് കളക്ടര്‍ മറുപടി നല്‍കി. പൂജപ്പുര-ജഗതി വാര്‍ഡുകള്‍ക്കിടയിലാണ് ടിക്കറാം മീണ താമസിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൂജപ്പുര വാര്‍ഡില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു.