രാജ്യത്ത് റിലയന്‍സ് ജിയോ 5 ജി സേവനം ലഭ്യമാക്കും: മുകേഷ് അംബാനി

single-img
8 December 2020

രാജ്യത്ത് 2021ൽ രണ്ടാം പകുതിയോടെ റിലയന്‍സ് ജിയോ 5 ജി സേവനം ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി. ഇന്ത്യയിലെ 5ജി വിപ്ലവത്തില്‍ റിലയന്‍സ് ജിയോ വഴികാട്ടിയാവുമെന്ന് മുകേഷ് അംബാനി അവകാശപ്പെടുന്നു. ആത്മ നിര്‍ഭര്‍ ഭാരതിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് 5ജി നെറ്റ് വര്‍ക്ക് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴുള്ള നാലാം വ്യവസായിക വിപ്ലവത്തിന് മുന്നില്‍ നിന്ന് നയിക്കാന്‍ ഇത് ഇന്ത്യയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേവലം രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 5ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അംബാനിയുടെ പ്രഖ്യാപനം.