ഇടതുമുന്നണി വിടില്ല; തെരഞ്ഞെടുപ്പില്‍ മുന്നണി ഗംഭീര വിജയം നേടും: കെ ബി ഗണേഷ്‌കുമാർ

single-img
8 December 2020

കേരളാ കോണ്‍ഗ്രസ് ബി വിഭാഗം ഇടതുമുന്നണി വിടില്ലെന്ന് കെ ബി ഗണേഷ്‌കുമാർ എം എൽ എ. ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം ഗംഭീര വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ശരണ്യ മനോജിന് മറുപടിയില്ലെന്നും രാഷ്ട്രീയക്കാരോട് മറുപടി പറയാമെന്നുമായിരുന്നു വിവാദങ്ങളോടുള്ള ഗണേഷിന്റെ പ്രതികരണം.

നേരത്തേ ഈ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എഇടതുമുന്നണി കേരള കോൺഗ്രസ് ബി വിടാനൊരുങ്ങുകയാണെന്ന് റിപ്പോ‍‌ർ‍ട്ടുകളുണ്ടായിരുന്നു. സീറ്റ് വിഭജനത്തിൽ തങ്ങളെ പൂർണ്ണമായി തഴഞ്ഞതിൽ പത്ത് ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.