കോതമംഗലം പള്ളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം: ഹൈക്കോടതി

single-img
8 December 2020

വിവാദത്തിലുള്ള കോതമംഗലം മാർത്തോമൻ ചെറിയ പള്ളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയാൽ കേന്ദ്ര സേനയെ വിളിക്കണമെന്നും കോടതി വ്യക്തമാക്കി.

ഈ വിവരം അഡീഷണൽ സോളിസിറ്റർ ജനറൽ സിആർപിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിആർപിഎഫ് പള്ളിപ്പുറം ക്യാമ്പിനായിരിക്കും ചുമതല. കോടതിയുത്തരവ് എഎസ്ജി, സിആർപിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് യാക്കോബായ സഭ നല്‍കിയ അപേക്ഷ കോടതി അനുവദിച്ചില്ല.