അതിത്ര ആനക്കാര്യമാണോ?. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 87 രൂപക്ക് പെട്രോള്‍ അടിച്ചിട്ടുണ്ട്. അതിപ്പൊ 83 രൂപയായല്ലോ; ഇന്ധനവില വര്‍ദ്ധന ചോദ്യത്തെ പരിഹസിച്ച് കെ. സുരേന്ദ്രന്‍

single-img
8 December 2020

ഇന്ധനവില വര്‍ദ്ധനവിനെ കുറിച്ചുള്ള ചോദ്യത്തെ പരിഹസിച്ചു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. ”എണ്ണവില കൂട്ടുന്നത് പെട്രോളിയം കമ്പനികളാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വണ്ടി ഉന്തി പ്രതിഷേധിച്ചിട്ടുണ്ട്. ഇനി മറ്റുള്ളവര്‍ ഉന്തട്ടെ. അങ്ങനെയാണല്ലോ എല്ലാം. അതിത്ര ആനക്കാര്യമാണോ?. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 87 രൂപക്ക് പെട്രോള്‍ അടിച്ചിട്ടുണ്ട്. അതിപ്പൊ 83 രൂപയായല്ലോ” എന്നും സുരേന്ദ്രന്‍ ചോദിചായിരുന്നു പരിഹാസം

രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില ഇപ്പോഴുള്ളത്. ഒരു ഇടവേളക്ക് ശേഷം നവംബര്‍ 20 മുതലാണ് വിലവര്‍ധന തുടങ്ങിയത്.

18 ദിവസത്തിനിടെ ഡീസലിന് 3.57 രൂപയും പെട്രോളിന് 2.62 രൂപയുമാണ് കൂട്ടിയത്. 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധന വില കൂട്ടിയത്.

കോവിഡ് പ്രതിസന്ധിക്കിടെ ഇന്ധന വില അടിക്കടി കൂട്ടുന്നത് ജനങ്ങളുടെ നടുവൊടിക്കുന്നു. അവശ്യ സാധന വിലവര്‍ധനവിലേക്ക് ഉള്‍പ്പെടെ ഇന്ധന വിലവര്‍ധന കാരണമാകുമെന്നാണ് ആശങ്ക

.