നരേന്ദ്രമോദി എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസം; അതേപോലെ എന്റെ മക്കളും വളരും: കൃഷ്ണകുമാർ

single-img
8 December 2020

എതിര്‍ക്കുന്തോറും വളരുന്ന ഒരു അത്ഭുത പ്രതിഭാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അതേപോലെ തന്റെ മക്കളും വളരുമെന്നും നടനും സംഘപരിവാര്‍ അനുഭാവിയുമായ കൃഷ്ണകുമാര്‍. ഓണ്‍ലൈന്‍ മാധ്യമമായ വണ്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാറിന്റെ ഈ പരാമര്‍ശം.

പല കാര്യങ്ങള്‍ക്കും തന്നെയും മക്കളെയും എല്ലാവരും കുറ്റപ്പെടുത്താറുണ്ടെന്നും അത് നമ്മുടെ വളര്‍ച്ചയെ സഹായിക്കുകയേ ഉള്ളൂവെന്നാണ് മക്കളോട് പറയാറുള്ളതെന്നും കൃഷ്ണകുമാര്‍ പറയുന്നു. അതിനാലാണ് താന്‍ നരേന്ദ്രമോദിയെക്കുറിച്ച് പറയുന്നതെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. ‘ ആ സംഘി ഈ സംഘി’ എന്നൊന്നും തന്നെ ആരും വിളിക്കേണ്ടെന്നും താനൊരു കട്ട സംഘിതന്നെയാണ് എന്നും കൃഷ്ണകുമാര്‍ അഭിമുഖത്തില്‍ പറയുന്നു.