വൈറല്‍ ചിത്രം പകര്‍ത്തിയ ഫോട്ടോ ജേണലിസ്റ്റിന് നേര്‍ക്ക് ആക്രമണം; അക്രമികള്‍ വന്നത് കേന്ദ്ര സര്‍ക്കാര്‍ മുദ്രയുള്ള വാഹനത്തില്‍

single-img
7 December 2020

ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിലെ പോലീസ് അതിക്രമത്തിന്റെ പ്രതീകമായി മാറിയ ചിത്രം എടുത്ത ഫോട്ടോജേണലിസ്റ്റിന് നേരെ ആക്രമണം. വാര്‍ത്താ ഏജന്‍സിയായ പിടിഐ ഫോട്ടോ ജേണലിസ്റ്റും ഡല്‍ഹി സ്വദേശിയുമായ രവി ചൗധരിക്കാണ് ആക്രമണം നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം
സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തു.

അതിന് ശേഷം അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും യുപിയിലെ മുറാദ് നഗര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് രവി ചൗധരി ആരോപിച്ചു. കര്‍ഷക സമരത്തിനിടെ പോലീസുകാരന്‍ വൃദ്ധനായ കര്‍ഷകനെ ലാത്തികൊണ്ടടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

https://twitter.com/choudharyview/status/1335931367629094913/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1335931367629094913%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.doolnews.com%2Fravi-choudhary-attacked-delhi-pti-photo-journalist-farmers-protest-321.html