കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം തിരികെ നല്‍കും: വിജേന്ദർ സിംഗ്

single-img
6 December 2020

കേന്ദ്രസര്‍ക്കാര്‍ വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം മടക്കി നൽകുമെന്ന് ബോക്സിം​ഗ് താരം വിജേന്ദർ സിംഗ്. കര്‍ഷകര്‍ സംഘടിപ്പിച്ച സിംഗുവിലെ പ്രക്ഷോഭ വേദിയിലാണ് വിജേന്ദർ സിംഗ് ഇക്കാര്യം ഇന്ന് പ്രഖ്യാപിച്ചത്.

കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് തന്റെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ബോക്സിം​ഗ് താരം വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷം സിം​ഗു അതിർത്തിയിൽ നടന്ന പ്രതിഷേധത്തിൽ പഞ്ചാബിൽ നിന്നുള്ള അഞ്ച് മുൻ കായിക താരങ്ങളും പങ്കെടുത്തു.

അർജുന അവാർഡ് ജേതാക്കളായ രാജ്ബീർ കൗർ, ഹോക്കി താരം ​ഗുർമെയിൽ സിം​ഗ്, മുൻ ​ഗുസ്തി താരം കർതാർ സിം​ഗ്, മുൻ ബോക്സർ ജയ്പാൽ സിം​ഗ്, ധ്യാൻ ചന്ദ് അവാർഡ് ജേതാവ് അജിത് സിം​ഗ് എന്നിവരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്.