രാജഭരണം തിരികെ കൊണ്ടുവരണം; നേപ്പാളില്‍ പ്രകടനം

single-img
6 December 2020

നേപ്പാളില്‍ രാജഭരണം തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി ജനങ്ങള്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പ്രകടനവുമായി ഇറങ്ങി. ഭരണഘടനാപരമായ രാജഭരണം വേണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

ജനാധിപത്യ രീതിയിലുള്ള ഇപ്പോഴത്തെ സര്‍ക്കാറിനെതിരെയും ഇവര്‍ മുദ്രാവാക്യം മുഴക്കി. നേപ്പാളിനെ പഴയപോലെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇവര്‍ ജനങ്ങളുടെ ക്ഷേമത്തിനും രാജ്യപുരോഗതിക്കും രാജഭരണമാണ് എന്നും പറയുന്നു.