കര്‍ഷകര്‍ ബിജെപി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുന്നു, അവര്‍ വിജയിക്കും; പിന്തുണയുമായി എംകെ സ്റ്റാലിന്‍

single-img
6 December 2020

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍.രാജ്യത്ത് കര്‍ഷകര്‍ ബിജെപി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുകയാണെന്നും അവര്‍ വിജയികളായി എത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെയാണ് മോദി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു പാവപ്പെട്ട അമ്മയുടെ മകനാണ് താന്‍ എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെയും സ്റ്റാലിന്‍ പരിഹസിച്ചു. ‘ഒരു പാവപ്പെട്ട അമ്മയുടെ മകനായതിനാല്‍ പ്രധാനമന്ത്രി പാവപ്പെട്ട മക്കളെ (കര്‍ഷകരെ) ഒറ്റിക്കൊടുക്കാന്‍ പാടില്ലായിരുന്നു’ എന്ന് സ്റ്റാലിന്‍ പറഞ്ഞു.

രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ‘മാന്‍ കി ബാത്ത്’ പ്രസംഗത്തില്‍ വാഗ്ദാനം ചെയ്ത ഉല്‍പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് മിനിമം വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.