“ടീമിലെ മറ്റു താരങ്ങള്‍ക്കുള്ള അളവുകോൽ തന്നെയാകണം ഇന്ത്യന്‍ നായകനും” കോഹ്‌ലിക്കെതിരെ വിമർശനവുമായി വീരേന്ദര്‍ സെവാഗ്

single-img
5 December 2020

ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലിക്ക് മാത്രം നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. കാന്‍ബറ ടി20യിലെ കോഹ്‌ലിയുടെ ടീം സെലക്ഷനെ വിമര്‍ശിച്ചാണ് സെവാഗ് എത്തിയത്. ഒരു നിയമവും കോഹ്‌ലിക്ക് ബാധകമല്ല എന്ന രീതിയാണെന്ന് സെവാഗ് പറഞ്ഞു. ആദ്യ ടി20യില്‍ ശ്രേയസ് അയ്യര്‍, ചഹല്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ശ്രേയസിനെ മാറ്റി നിര്‍ത്തിയപ്പോള്‍ സഞ്ജുവിനും മനീഷ് പാണ്ഡേയ്ക്കും ഒരേ സമയം പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചു. രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ചഹല്‍ ബൗള്‍ ചെയ്യാന്‍ എത്തുകയും, മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തു.

ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലിക്ക് മാത്രം നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഒരിക്കല്‍പ്പോലും കോഹ്‌ലിയുടെ ബാറ്റിങ് ഓര്‍ഡര്‍ മാറുന്നില്ല. ഫോം നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴും വിരാട് കോഹ്‌ലി ടീമില്‍ തുടരുന്നു. ഇതു തെറ്റാണ്. ടീമിലെ മറ്റു താരങ്ങള്‍ക്കുള്ള അളവുകോലുകള്‍ തന്നെയാകണം ഇന്ത്യന്‍ നായകനും ബാധകമാകേണ്ടതെന്നും സോണി നെറ്റ്വര്‍ക്ക് ചാനലില്‍ സെവാഗ് തുറന്നടിച്ചു.

കഴിഞ്ഞ സീസണില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി നടന്ന ട്വന്റി-20 മത്സരങ്ങളിലെല്ലാം ടീമിനായി ശ്രേയസ് ഒരുപാട് റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ആ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ നായകനില്‍ നിന്നും കൂടുതല്‍ പിന്തുണ ശ്രേയസ് അയ്യര്‍ അര്‍ഹിക്കുന്നുണ്ട്, സെവാഗ് വ്യക്തമാക്കി. പിന്നെ എന്ത് കാരണത്താലാണ് ഇവിടെ ശ്രേയസിനെ ഒഴിവാക്കിയത്? അതിന് കാരണം എന്തെങ്കിലും ഉണ്ടോ? എന്തുകൊണ്ട് എന്നെ കളിപ്പിച്ചില്ല എന്ന് ചോദിക്കാനുള്ള ധൈര്യം ശ്രേയസിനുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, സെവാഗ് പറഞ്ഞു.

ധോണിയില്‍ നിന്നും ലഭിച്ച അളവുറ്റ പിന്തുണയെപ്പറ്റി കോഹ്‌ലി പറയാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ നായകനായ കോഹ്‌ലിയില്‍ നിന്നും ഇത്തരമൊരു പിന്തുണ ടീമില്‍ മറ്റാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ, സെവാഗ് ചോദിച്ചു. ടീം തിരഞ്ഞെടുപ്പിന്റെ കാര്യം വരുമ്പോള്‍ താരങ്ങള്‍ക്കും നായകനും വെവ്വേറെ അളവുകോലുകളാണ്, ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ശ്രേയസ് അയ്യറെ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ വീരേന്ദര്‍ സെവാഗ് പ്രതികരിച്ചു.

Content : Virender Sehwag criticizes Virat Kohli