യുഡിഎഫ് – വെൽഫെയർ പാർട്ടി ബന്ധം വീണ്ടും പുറത്താകുന്നു

single-img
5 December 2020

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് – വെൽഫെയർ പാർട്ടി ബന്ധം പുറത്താകുന്നു . കോഴിക്കോട് കോർപ്പറേഷനിൽ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റാണ് യുഡിഎഫ് സ്ഥാനാർത്ഥി. കോഴിക്കോട് കോർപ്പറേഷൻ 46 ആം ഡിവിഷൻ ചെറുവണ്ണൂരിലാണ് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എം എ ഖയ്യൂം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടു.എന്നാല്‍ പൊതുസമ്മതി കണക്കിലെടുത്താണ് തന്നെ സ്ഥാനാർത്ഥിയാക്കിയതെന്ന് എം എ ഖയ്യൂം പറഞ്ഞു. കോൺഗ്രസ്-ലീഗ് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും സ്ഥാനാർത്ഥി അറിയിച്ചു.

കോൺ​ഗ്രസിന് വെൽഫെയർ പാർട്ടിയുമായി ബന്ധമില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് സ്ഥാനാർത്ഥി തള്ളി. വെൽഫെയർ പാർട്ടി -യുഡിഎഫ് ബന്ധം സജീവമാണെന്നും എം എ ഖയ്യൂം പറഞ്ഞു.