ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി യുകെയിൽ നിന്നുള്ള എംപിമാര്‍

single-img
5 December 2020

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി രംഗത്തു വന്ന പിന്നാലെ സമരത്തെ അനുകൂലിച്ച് യുകെയിൽ നിന്നുള്ള എംപിമാരും. ബ്രിട്ടനിലെ വിവിധ പാര്‍ട്ടികളിൽ നിന്നുള്ള 36 പാര്‍ലമെന്‍റ് അംഗങ്ങളാണ് ഡൽഹിയിലെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപച്ച് രംഗത്തെത്തിയിരിക്കുന്നത്.

കര്‍ഷകര്‍ ഉന്നയിക്കുന്ന കാര്യങ്ങളും സമരവും ഇന്ത്യൻ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന് എംപിമാര്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബിനോട് കത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യൻ വംശജനായ ലേബര്‍ പാര്‍ട്ടി എംപി തന്മൻജീത് സിങ് ദേശിയുടെ നേതൃത്വത്തിലുള്ള എംപിമാരാണ് കര്‍ഷകസമരത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

യുകെയിലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയെ നേരിൽ കാണണെന്ന് ആവശ്യപ്പെട്ട എംപിമാര്‍ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധൻ ശ്രിംഗ്ല ലണ്ടനിലെത്തിയപ്പോള്‍ നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടിയ്ക്ക് പുറമെ, കൺസര്‍വേറ്റീവ് പാര്‍ട്ടി, സ്കോട്ടിഷ് നാഷണൽ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ എംപിമാരും സംഘത്തിലുണ്ട്.