വെൽഫെയർ പാർട്ടി ബന്ധം: രാഹുൽ ഗാന്ധി മറുപടി പറയണം: കെ സുരേന്ദ്രൻ

single-img
4 December 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ്സ് സഖ്യമുണ്ടാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ജനങ്ങളോട് പ്രതികരിക്കാൻ തയ്യാറാകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണോ കേരളത്തിലെ ഈ ബന്ധമെന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്ന മുല്ലപ്പള്ളി ജനങ്ങളെ പരിഹസിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.