കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം; ആവശ്യവുമായി ചൊവ്വാഴ്ച കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്

single-img
4 December 2020

രാജ്യത്തെ കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. കിസാന്‍ മുക്തി മോര്‍ച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്.

ഇതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കും.ഇതോടൊപ്പം ഡല്‍ഹിയുടെ കൂടുതല്‍ അതിര്‍ത്തി മേഖലകളില്‍ പ്രതിഷേധമുയര്‍ത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

നിയമത്തില്‍ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഇന്നലെ കര്‍ഷക സംഘടനകള്‍ തള്ളിയിരുന്നു.
ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താന്‍ സാധിച്ചില്ല.