പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിൻ്റെ കസ്റ്റഡി കാലാവധി നീട്ടി

single-img
2 December 2020
Palarivattom Flyover Scam Ibrahimkunju

തൊടുപുഴ: പാലാരിവട്ടം പാലം അഴിമതി(Palarivattom Flyover Scam) മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ(VK Ebrahimkunju) റിമാൻഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് രണ്ടാഴ്ചത്തേക്ക്  നീട്ടി. ഡിസംബർ 16 വരെ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

ചോദ്യം ചെയ്യൽ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാനുള്ള അപേക്ഷ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്.

എന്നാൽ  പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വീഡിയോ കോളിലൂടെ ജഡ്ജി ഇബ്രാഹിം കുഞ്ഞുമായി സംസാരിച്ച ശേഷമാണ് ഉത്തരവ്. ഇബ്രാഹിം കുഞ്ഞ് ലേക്ക് ഷോർ ആശുപത്രിയിൽ തന്നെ തുടരും. 

Content: Palarivattom Flyover Scam: Vigilance court extends custody of Ibrahimkunju