‘മമധര്‍മ്മ’ ഒരു കോടി കവിഞ്ഞു. ഒരു കോടി നന്ദി: അലി അക്ബര്‍

2 December 2020

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ താന്‍ സംവിധാനം ചെയ്യുന്ന 1921 എന്നസിനിമയ്ക്ക് ജനങ്ങളില്‍ നിന്നും ലഭിച്ച ആകെ തുക വെളിപ്പെടുത്തി സംവിധായകന്‍ അലി അക്ബര്‍. തന്റെ ഫേസ്ബുക്ക് വഴിയാണ് അലി അക്ബര്‍ ക്രൗഡ് ഫണ്ടിംഗിലൂടെ ലഭിച്ച തുകയുടെ കണക്ക് അറിയിച്ചത്. ‘മമധര്‍മ്മ ഒരു കോടി കവിഞ്ഞു. ഒരു കോടി നന്ദി’, അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമ ചെയ്യാന്‍ ഒരു കോടി രൂപ ഇത് വരെ ലഭിച്ചതായും അതിന് ഒരു കോടി നന്ദി അറിയിക്കുന്നതായും അലി അക്ബര്‍ പറഞ്ഞു. ഈ സിനിമക്കായി അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച നിര്‍മ്മാണ കമ്പനിയുടെ പേരാണ് മമധര്‍മ്മ.
തന്റെ ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും ഭാഗമാകുമെന്നും സൈബര്‍ ആക്രമണം ഭയന്നാണ് അവരുടെ പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ പറയുന്നു.