ജഡ്ജിമാരെയും അവരുടെ ഭാര്യമാരെക്കുറിച്ചും ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി; ജസ്റ്റിസ് സി എസ് കർണന്‍ അറസ്റ്റില്‍

single-img
2 December 2020

മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന സി എസ് കർണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജുഡീഷ്യൽ ഓഫീസർമാരെയും അവരുടെ ഭാര്യമാരെയും അടക്കം ചേർത്ത് മോശം പരാമർശങ്ങൾ നടത്തുകയും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തതിനാണ് അറസ്റ്റ്.

ചെന്നൈ ആവടിയിലുള്ള വസതിയിലെത്തിയാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയിൽ കർണനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരെല്ലാം ചേർന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് ജസ്റ്റിസ് കർണനെതിരെ വിശദമായ പരാതി നൽകുകയും ചെയ്തു.

കർണൻ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെക്കുറിച്ചും അവരുടെ ഭാര്യമാരെക്കുറിച്ചും, വളരെ മോശം ഭാഷയിൽ സംസാരിക്കുകയും, അവർക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ കൂടി ചേർത്താണ് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്.