ബുറെവി കേരളത്തിൽ നെയാറ്റിൻകര വഴി കടന്നുപോകാൻ സാധ്യത; അതീവ ജാഗ്രത

single-img
2 December 2020
burevi cyclone kerala

ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ്(Cyclone Burevi) കേരളത്തിൽ(Kerala) പ്രവേശിക്കാൻ സസാധ്യതയെന്ന് റിപ്പോർട്ട്. രാവിലെ പത്ത് മണിയോടെ സ്വകാര്യ കാലാവസ്ഥാ ഏജൻസികളും പിന്നീട് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രവും പുറത്തു വിട്ട  ചുഴലിക്കാറ്റിൻ്റെ സഞ്ചാര പഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര(Neyyatinakara) വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവിൽ പുറത്തു വിട്ട വിവരം. അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാൽ അമിത ആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 

അതേസമയം ഇന്ന് രാത്രിയോടെ ശ്രീലങ്കയിൽ കര തൊടുന്ന ചുഴലിക്കാറ്റ് ലങ്കയിലൂടെ സഞ്ചരിച്ച ശേഷം നാളെ രാത്രിയോടെ തമിഴ്നാട് തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുന്നത് ഒരു തരത്തിൽ ഗുണകരമാണെന്നും  കരയിലൂടെ കൂടുതൽ നീങ്ങും തോറും കാറ്റിൻ്റെ കരുത്ത് കുറയുമെന്നും കുസാറ്റ് അസി.പ്രൊഫസറും കാലാവസ്ഥാ നിരീക്ഷകനുമായ ഡോ.അഭിലാഷ് പറഞ്ഞു. 

Content: Cyclone Burevi may pass through Neyyattinkara in Kerala