ഒടുവിൽ വാക്സിനെത്തി; ഫൈസർ വാക്സിന് ബ്രിട്ടൻ്റെ അനുമതി

single-img
2 December 2020
covid vaccine pfizer Britain uk

കോവിഡ് 19 രോഗത്തിനെതിരായ ഫൈസർ-ബയോൺ ടെക് വാക്സിന് (Pfizer/BioNTech Covid vaccin) ബ്രിട്ടീഷ് സർക്കാരിൻ്റെ അനുമതി. ഒരാഴ്ചയ്ക്കുള്ളിൽ വാക്സിൻ നൽകിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇതോടെ കോവിഡിനെതിരായ വാക്സിന് അനുമതി നൽകുന്ന ആദ്യത്തെ പാശ്ചാത്യരാജ്യമാകുകയാണ് ബ്രിട്ടൺ.

ബ്രിട്ടനിലെ മരുന്നുകൾക്ക് അംഗീകാരം നൽകുന്ന ഔദ്യോഗിക സ്ഥാപനമായ Medicines and Healthcare Products Regulatory Authority (MHRA) ആണ് വാക്സിന് അംഗീകാരം നൽകിയത്. കോവിഡ് രോഗത്തിനെതിരായി 95 ശതമാനം പ്രതിരോധം ഉറപ്പ് നൽകുന്നതാണ് വാക്സിനെന്ന് എം എച്ച് ആർ എ ഉറപ്പ് നൽകുന്നു.

വാക്സിൻ്റെ നാലുകോടി ഡോസുകൾക്ക് ബ്രിട്ടീഷ് സർക്കാർ കമ്പനിയ്ക്ക് ഓർഡർ നൽകിയിട്ടുണ്ട്. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും(Pfizer) ജർമ്മൻ ബയോടെക്നോളജി കമ്പനിയായ ബയോൺ ടെക്കും (BioNTech) സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്

Content: Pfizer/BioNTech Covid vaccine approved for use in UK