മാസ്‌ക് ധരിക്കാത്തവര്‍ക്ക് കോവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം; ഉത്തരവിട്ട് ഗുജറാത്ത് ഹൈക്കോടതി

single-img
2 December 2020

ഇനിമുതല്‍ ഗുജറാത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ശിക്ഷയായി കോവിഡ് കെയര്‍ സെന്ററുകളില്‍ നിര്‍ബന്ധിത സേവനം. ഇതിനായി ഗുജറാത്ത് ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശവും നല്‍കി. മുന്‍പ്, സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നിരവധി പരിപാടികള്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇവയുടെ ഭാഗമായി സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 800 രൂപയായി കുറയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

രോഗിയെ വീട്ടിലെത്തി പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് 1,100 രൂപയാണ് നല്‍കേണ്ടത്. നേരത്തെ സ്വകാര്യ ലാബുകള്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കായി 1,500 മുതല്‍ 2,000 രൂപ വരെ ഈടാക്കിയിരുന്നു.