യുപിയിലെ പോലെ ലൗ ജിഹാദ് നിരോധനനിയമം കേരളത്തിലും നടപ്പാക്കണം: ബിജെപി

single-img
1 December 2020

ഇന്ത്യയില്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയതു പോലെയുള്ള ലൗ ജിഹാദ് നിരോധനനിയമം കേരളത്തിലും നടപ്പാക്കണമെന്ന് ബിജെപി. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

പ്രേമവിവാഹത്തിന് ബിജെപി എതിരല്ലെന്നും ഉപാധിയായി മതപരിവര്‍ത്തനം വെക്കുന്നതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും അദേഹം പറയുന്നു. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ലൗ ജിഹാദ് വിഷയം ചര്‍ച്ചചെയ്യപ്പെട്ടത്. അതേപോലെ തന്നെ 21 പേര്‍ ഐഎസില്‍ ചേര്‍ന്ന് സിറിയയില്‍ പോയതും കേരളത്തില്‍നിന്നാണ്. ഇക്കൂട്ടത്തില്‍ പകുതിയിലേറെ പേര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മതപരിവര്‍ത്തനം ചെയ്തവരാണ്.

ഈ വിവരം സിറോ മലബാര്‍ സഭയുടെ സിനഡുതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മതപരിവര്‍ത്തനത്തിനുവേണ്ടിയുള്ള വിവാഹവും വിവാഹത്തിനുവേണ്ടിയുള്ള മതപരിവര്‍ത്തനവും നിരോധിക്കണമെന്നും അദേഹം പറഞ്ഞു.