കർഷകസമരം: കേന്ദ്രസർക്കാരും കർഷകപ്രതിനിധികളുമായി ചർച്ചയാരംഭിച്ചു

single-img
1 December 2020

ദില്ലി: കേന്ദ്രസർക്കാർ പാസാക്കിയ കാര്‍ഷിക നിയമം(Farm Law) പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകസംഘടനകളുമായി കേന്ദ്രസർക്കാർ സംഘം ചർച്ച ആരംഭിച്ചു . ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചർച്ചയിൽ 32 കർഷകസംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച് യോഗത്തിലേക്ക് 35 കർഷക സംഘടനകൾക്ക് മാത്രമാണ് ക്ഷണം നൽകിയിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് ടോമർ, പീയൂഷ് ഗോയൽ സോം പർകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുന്നത്.

അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 35 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിൽ പ്രതിഷേധം ഉയരുന്നുണ്ട്.

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഉപാധികൾ തള്ളി കർഷകസമരം കൂടുതൽ ശക്തമായതോടെയാണ്  അമിത് ഷാ തന്നെയാണ് അനുനയ നീക്കം ആരംഭിച്ചത്. 

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ദില്ലി ചലോ മാർച്ച് കഴിഞ്ഞ ദിവസം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിനായി എത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ കർഷകർ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

Content: Ministers Meet Farmers For Talks To Resolve farmere Protests